കോണ്‍ഗ്രസ് എംഎല്‍എയെ യെദ്യൂരപ്പ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഓഡിയോ പുറത്ത്
യെദ്യൂരപ്പ കോൺഗ്രസ്സ് എം.എൽ.എ.യെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഫോൺകോൾ പുറത്തായി
ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എയെ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ പുറത്തായി. ഹിരേകരൂര്‍ എം എല്‍ എ ബി സി പാട്ടീലിനെ ഫോണില്‍ വിളിച്ചു മറുംകണ്ടം ചാടിയാല്‍ മന്ത്രിയാക്കാമെന്ന വാഗ്ദാനം നല്‍കുന്ന ശബ്ദരേഖയാണ് പുറത്തായത്.
ഓഡിയോ

ബി സി പാട്ടീല്‍: ഹലോ ഹലോ ഹലോ….അദ്ദേഹത്തിന് ഫോണ്‍ കൊടുക്കു…. ( വിളിച്ച ആളൊട് യെദ്യൂരപ്പക്ക് ഫോണ്‍ കൊടുക്കാന്‍ ആവശ്യപ്പെടുന്നു)

യെദ്യൂ രപ്പ: ഹലോ

പാട്ടീല്‍: അണ്ണാ നമസ്‌കാരം ,അഭിനന്ദങ്ങള്‍
യെദ്യൂരപ്പ: നിങ്ങള്‍ എവിടെയാണ്.
പാട്ടീല്‍ : കൊച്ചിയിലേക്ക് പോകുന്നു, ബസ്സിലാണ്
യെദ്യൂരപ്പ: കൊച്ചിയിലേക്ക് പോകരുത്. തിരിച്ച് വാ.. തിരിച്ചു വാ ഞങ്ങള്‍ നിങ്ങളെ മന്ത്രിയാക്കാം. എന്ത് സഹായം വേണേലും ചെയ്യാം.
പാട്ടീല്‍: അണ്ണാ, ഓക്കേ .. നിങ്ങള്‍ പറഞ്ഞു, എന്താണ് അടുത്തതെന്ന് പറഞ്ഞാല്‍ …?
യെദ്യൂരപ്പ: സമയമാകുമ്ബോള്‍ പറയാം.. ഇപ്പോള്‍ കൊച്ചിക്ക് പോകരുത്, തിരിച്ച് വാ ..
പാട്ടീല്‍: പക്ഷേ ബസ്സിലാണ്..
യെദ്യൂരപ്പ: പോകരുത്.. വീട്ടില്‍ എന്തെങ്കിലും പ്രശ്‌നമാ എന്ന് പറഞ്ഞ് തിരിച്ച് വാ …
പാട്ടീല്‍: വന്നാല്‍ എനിക്ക് എന്ത് സ്ഥാനമാണ് കിട്ടുക ?
യെദ്യൂരപ്പ: നിങ്ങള്‍ മന്ത്രിയാകും .
പാട്ടീല്‍: എന്റെ കൂടെ മൂന്ന് പേരുണ്ട്.
യെദ്യൂരപ്പ: അവരെയും കൊണ്ടു വാ…. എന്നെ വിശ്വാസമുണ്ടല്ലോ അല്ലെ ?
പാട്ടീല്‍: ഉണ്ട് ഉണ്ട്
യെദ്യൂരപ്പ: തിരിച്ചു വാ … ബസില്‍ പോകരുത്.
പാട്ടീല്‍: ഓക്കേ അണ്ണാ ഓക്കേ ..
യെദ്യൂരപ്പ: കൊച്ചിയിലേക്ക് പോയാല്‍ പിന്നെ , വിഷയം തീര്‍ന്നു. പിന്നെ ഞങ്ങള്‍ക്ക് നിങ്ങളെ പിടിക്കാന്‍ കഴിയില്ല.
പാട്ടീല്‍: ഓക്കെ ഓക്കേ അണ്ണാ …
യെദ്യൂരപ്പ: പറയു…. എന്ത് ചെയ്യാന്‍ പറ്റും ?
പാട്ടീല്‍: അഞ്ച് മിനുട്ടില്‍ തിരിച്ചു വിളിക്കാം ….



