വിദേശവനിതയുടെ കൊലപാതകം; ഭാര്യയെ കൊന്നവനെ കാണാന്‍ ആന്‍ഡ്രൂ തെളിവെടുപ്പ് നടക്കുന്ന കോവളത്തെത്തി

തിരുവനന്തപുരം: വിദേശവനിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പിന് എത്തിച്ച മുഖ്യപ്രതി ഉമേഷിനെ കാണാന്‍ കൊല്ലപ്പെട്ട ലാത്വിന്‍ സ്വദേശിനിയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ എത്തി. വിദേശ വനിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടികൂടിയ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത് അറിഞ്ഞാണ് ആന്‍ഡ്രൂ കോവളത്ത് നിന്നും കാല്‍നടയായി ഉമേഷിന്റെ വീടിനു സമീപവും മൃതദേഹം കണ്ടെത്തിയ പൂനംതിരുത്തിലും എത്തിയത്. നാടിനെ നടുക്കിയ കൊലപാതകത്തില്‍ പിടിയിലായ ഉമേഷിനെ തെളിവെടുപ്പിന് എത്തിക്കുന്നത് അറിഞ്ഞു നാട്ടുകാരും തടിച്ചു കൂടി.
വികരാധിതനയാണ് ആന്‍ഡ്രൂ ജനകൂട്ടത്തിനിടയില്‍ നിന്നത്. പ്രതിയെ ആന്‍ഡ്രൂ അക്രമിക്കുമോയെന്ന് ഭയന്ന് പൊലീസ് സംഘം ഉമേഷിന്റെ വീട്ടിലേക്ക് കയറുന്ന ഇടവഴിയില്‍ തന്നെ നിലയുറപ്പിച്ചിരുന്നു. രാവിലെ 11 മണിയോടെയാണ് ഉമേഷിനെ പനത്തുറയിലെ വീട്ടില്‍ കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ്, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ദിനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊണ്ട് വന്നത്. പ്രതിയെ കൊണ്ട് വരുന്നത് അറിഞ്ഞു നാട്ടുകാരും മാധ്യമങ്ങളും നേരത്തെ തന്നെ തടിച്ചുകൂടിയിരുന്നു.

ഒന്നര മണിക്കൂറോളം വീടിന്നുള്ളില്‍ ഫോന്‍സിക്ക് സംഘത്തിന്റെ സഹായത്തോടെ പൊലീസ് തെളിവെടുപ്പ് നടത്തി. തിരികെ പുറത്തിറക്കിയ ഉമേഷ് താന്‍ ഒന്നും ചെയ്തിട്ടില്ല എന്ന് കരഞ്ഞുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത്. ശേഷം പൂനംതുരുത്തില്‍ എത്തിച്ച ഉമേഷിനെ വിദേശ വനിതയുടെ മൃതദേഹം അണ്ടെത്തി കണ്ടല്‍ കാടുകള്‍ക്ക് അകത്തേക്ക് കൊണ്ട് പോയും തെളിവെടുപ്പ് നടന്നു. സമീപത്തെ ആറില്‍ ഈ സമയം തെളിവുകള്‍ക്കായി തിരച്ചിലും നടന്നു.

ഈ സമയവും സ്ഥലത്തെത്തിയ ആന്‍ഡ്രൂ ഏറെ നേരം അവിടെ പൊലീസിന്റെ നീക്കങ്ങള്‍ നോക്കി നിന്നു. കൂടാതെ കണ്ട്രോള് റൂം എ.സി സുരേഷിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രതിയെ തിരികെ കൊണ്ട് പോയി ഏറെ നേരം കഴിഞ്ഞാണ് ആന്‍ഡ്രൂ പുറത്തേക്ക് വന്നത്. ആരോടും ഒന്നും മിണ്ടാതെ കടത്തില്‍ കയറി ആന്‍ഡ്രൂ പനതുറയിലേക്ക് പോയി. ഉച്ചയ്ക്ക് ശേഷം അടുത്ത പ്രതിയായ ഉദയന്‍ തെളിവെടുപ്പിന് കൊണ്ടു വരുമെന്നാണ് പൊലീസ് പറയുന്നത്.

