ജോര്‍ജ് ഡബ്ലൂ എച്ച് ബുഷിന്റെ ഭാര്യ അന്തരിച്ചു

വാഷിങ്ടണ്‍: അമേരിക്കയിലെ മുന്‍ പ്രഥമ വനിത അന്തരിച്ചു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലൂ എച്ച് ബുഷിന്റെ ഭാര്യ ബാര്‍ബറാ ബുഷ് ആണ് അന്തരിച്ചത്. 92 വയസ്സായിരുന്നു. ഭര്‍ത്താവും മകനും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ട ഏക വനിതയാണ് ബാര്‍ബറ ബുഷ്. ആരോഗ്യം ക്ഷയിച്ചെന്നു, കൂടുതല്‍ വൈദ്യ പരിശോധനകള്‍ നടത്തുന്നില്ലെന്നും സ്നേഹ പരിചരണമാണ് ഇനി നല്‍കുന്നതെന്നും ഞായറാഴ്ച ബുഷിന്റെ കുടുംബം പറഞ്ഞിരുന്നു.
കുറച്ചു വര്‍ഷങ്ങളായി ബാര്‍ബറ ബുഷ് ശ്വാസകോശ സംബന്ധമായ അസുഖം നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 1945 ജനുവരി ആറിനാണ് ജോര്‍ജ് ഡബ്യൂ എച്ച് ബുഷിന്റെയും ബാര്‍ബറ ബുഷിന്റെയും വിവാഹം നടന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ ദീര്‍ഘകാലം ഒരുമിച്ച് കഴിഞ്ഞ ബാര്യ ഭര്‍ത്തതാക്കന്മാരായിരുന്നു ഇവര്‍.

2009ല്‍ ബാര്‍ബറയുടെ ഹൃദയ വാള്‍വ് മാറ്റിവെച്ചിരുന്നു. ‘ദി സില്‍വര്‍ ഫോക്സ്’ എന്നായിരുന്നു ഭര്‍ത്താവും കുട്ടികളും അവരെ വിശേഷിപ്പിച്ചിരുന്നത്. 1989 മുത്ല് 1993 വരെ ഭര്‍ത്താവ് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നു. പിന്നീട് രണ്ടായിരത്തിലെ യുഎസ് തിരഞ്ഞെടുപ്പില്‍ മകന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2001 മുതല്‍ 2009 വരെ മകന് പ്രസിഡന്റായിരുന്നു. അച്ഛനെയും മകനെയും യഥാക്രമം ‘ബുഷ് 41’ , ‘ബുഷ് 43 ‘ എന്നാണ് വിശേഷിപ്പിക്കാറ്.

