പേരാമ്പ്ര ഫെസ്റ്റിന് പ്രൗഢഗംഭീര തുടക്കം

പേരാമ്പ്ര: നാട്ടുപെരുമ ദൃശ്യാവിഷ്കാരത്തോടെ പേരാമ്പ്ര ഫെസ്റ്റിന് പ്രൗഢഗംഭീര തുടക്കം. മണ്ഡലത്തിലെ കാര്‍ഷിക വ്യാവസായിക സാംസ്ക്കാരിക മുന്നേറ്റത്തിന് വഴിയൊരുക്കുന്ന പേരാമ്പ്ര ഫെസ്റ്റിന് പ്രൗഢഗംഭീര തുടക്കം ഫെസ്റ്റിന് പ്രൗഢഗംഭീര തുടക്കം. പത്ത് ഗമപഞ്ചായത്തുകള്‍ മത്സരാടിസ്ഥാനത്തില്‍ മികവിന്റെ മാറ്റുരച്ച നാദ-വര്‍ണ്ണ- ഭാവ സാന്ദ്രമായ ഘോഷയാത്രയോടെയാണ് ഏഴു ദിവസത്തെ മേളയ്ക്ക് അരങ്ങു തെളിഞ്ഞത്.
ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ സീഡ് ഫാമിലെ പ്രധാനവേദിയില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്തു. തൊഴില്‍ എക്ക്സൈസ് വകുപ്പ് മന്ത്രി അധ്യക്ഷനായിരുന്നു. എംഎല്‍എ മാരായ സികെ നാണു എ പ്രദീപ് കുമാര്‍, കെ ദാസന്‍, ഇ കെ വിജയന്‍ വി കെ സി മമ്മദ് കോയ പുരുഷന്‍ കടലുണ്ടി, കാരാട്ട് റസാഖ്, കോഴിക്കോട് കലക്റ്റര്‍ യുവി ജോസ് മുന്‍ മാന്തി അദ്വക്കറ്റ് പി ശങ്കരന്‍, എ കെ പത്മനാഭന്‍ മാസ്റ്റര്‍ കെ കുഞ്ഞമ്മദ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ സുജാത മനക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റമാരായ എ സി സതി പേരാമ്പ്ര കെ കുഞ്ഞിരാമന്‍ മേലടി, ജില്ലാ പഞ്ചായത്ത് അംഗം എ കെ ബാലന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ ടി സിദ്ദിഖ്, ടിവി ബാലന്‍, സിപിഎ അസ്സീസ്, കെ വത്സരാജ്, വ്യവസായ പ്രമുഖരായ ഗോകുലം ഗോപാലന്‍, പട്ടാഭി രാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം കുഞ്ഞമ്മദ് മാസ്റ്റര്‍ സ്വാഗതവും പി ബാലന്‍ അടിയോടി നന്ദിയും പറഞ്ഞു.

