KOYILANDY DIARY.COM

The Perfect News Portal

ഉപയോഗിച്ച് കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു

കൊയിലാണ്ടി: ഉപയോഗിച്ച് കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഫയർഫോയ്സ് എത്തി തീയണച്ചു. തിക്കോടി പള്ളിക്കര തവക്കൽ ഷംസുദ്ദീന്റെ വീട്ടിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കൊയിലാണ്ടി ഫയർസ്റ്റേഷനിൽ നിന്നും അസി. ഓഫീസർ കെ. സതീശന്റെയും, ലീഡിംങ്ങ് ഫയർമാൻ പി.കെ.ബാബുവിന്റെയും നേതൃത്വത്തിലാണ് ഫയർ യൂണിറ്റ് എത്തി തീയണച്ചത്. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *