KOYILANDY DIARY

The Perfect News Portal

കല്‍പറ്റ നഗരസഭയില്‍ ഇനി എല്‍.ഡി.എഫ് ഭരണം: സനിത ജഗദീഷ് ചെയര്‍പേഴ്സൺ

കല്‍പറ്റ: വയനാട്ടില്‍ യു.ഡി.എഫ്​ ഭരണത്തിലുണ്ടായിരുന്ന ഏക നഗരസഭ ജനതാദള്‍ (യു) പിന്തുണയോടെ ഇടതുമുന്നണി പിടിച്ചെടുത്തു. കല്‍പറ്റ നഗരസഭയാണ്​ യു.ഡി.എഫിന്​ നഷ്​ടപ്പെട്ടത്​. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സനിത ജഗദീഷ്​ ചെയര്‍പേഴ്സണും സ്വതന്ത്ര അംഗം ആര്‍. രാധാകൃഷ്ണന്‍ വൈസ് ചെയര്‍മാനുമായി.

മാര്‍ച്ച്‌ ആറിന്​ അവിശ്വാസപ്രമേയത്തിലൂടെ യു.ഡി.എഫ് ഭരണസമിതി പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ്​​ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. കോ-ഒാപറേറ്റിവ് സൊസൈറ്റീസ് ഒാഫ് വയനാട് ജോയന്‍റ് രജിസ്ട്രാര്‍ വി. മുഹമ്മദ് നൗഷാദ് വരണാധികാരിയായിരുന്നു. രാവിലെ 11ന്​ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ സനിത ജഗദീഷും നിലവിലെ ചെയര്‍പേഴ്സണനായിരുന്ന യു.ഡി.എഫിലെ ഉമൈബ മൊയ്തീന്‍കുട്ടിയുമാണ്​ മത്സരിച്ചത്. 13നെതിരെ 15 വോട്ടുകള്‍ക്ക്​ സനിത ജഗദീഷ് ജയിച്ചു. വിദ്യാഭ്യാസ സ്​റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനാണ് സനിത.

ഉച്ചക്ക്​ രണ്ടിന്​ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര അംഗം ആര്‍. രാധാകൃഷ്ണനും നിലവിലെ വൈസ് ചെയര്‍മാന്‍ യു.ഡി.എഫിലെ പി.പി. ആലിയുമാണ്​ മത്സരിച്ചത്​. 12നെതിരെ 15 വോട്ടുകള്‍ക്കാണ് രാധാകൃഷ്ണന്‍ ജയിച്ചത്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ചാണ് രാധാകൃഷ്ണന്‍ കൗണ്‍സിലറായത്. വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫി​െന്‍റ ഒരു വോട്ട് അസാധുവായി.

Advertisements

ഉമൈബ മൊയ്തീന്‍കുട്ടി, പി.പി. ആലി എന്നിവര്‍ക്കെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പതിമൂന്നിനെതിരെ പതിനഞ്ച് വോട്ടുകള്‍ക്ക് പാസായതോടെയാണ് വയനാട്ടില്‍ യു.ഡി.എഫിന് ആധിപത്യമുള്ള ഏക നഗരസഭ നഷ്​​ടമായത്. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് ജയിച്ചതോടെ ജില്ലയിലെ മൂന്നു നഗരസഭകളും ഇടതിനൊപ്പമായി. നിലവില്‍ തങ്ങളുടെ 12 അംഗങ്ങള്‍ക്കൊപ്പം ജനതാദള്‍ (യു)വിലെ രണ്ടുപേരും സ്വതന്ത്രനും അടക്കം 15 പേര്‍ എല്‍.ഡി.എഫിനുണ്ട്​. 28 അംഗ കൗണ്‍സിലില്‍ സി.പി.എമ്മിന്​ പത്തും സി.പി.ഐക്ക് രണ്ടും അംഗങ്ങളാണുള്ളത്.

യു.ഡി.എഫില്‍ കോണ്‍ഗ്രസിന് എട്ടും മുസ്​ലിം ലീഗിന് അഞ്ചും അംഗങ്ങളുണ്ട്. ജെ.ഡി.യു മുന്നണിമാറ്റത്തോടെ യു.ഡി.എഫി​െന്‍റ അംഗസംഖ്യ 15ല്‍നിന്ന് 13 ആയി കുറയുകയായിരുന്നു. നഗരസഭയായതുമുതല്‍ എല്‍.ഡി.എഫിനൊപ്പം നിന്ന കല്‍പറ്റ 2010 ലെ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ തങ്ങളോടൊപ്പം ചേര്‍ന്നപ്പോഴാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. കഴിഞ്ഞതവണ ഭരണം നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍, ജനതാദള്‍(യു) മുന്നണി മാറിയതോടെ യു.ഡി.എഫിന് ഭരണം നഷ്​​ടമായി.
കല്‍പറ്റ നഗരസഭയും ചുവപ്പണിഞ്ഞു
കല്‍പറ്റ: എട്ടുവര്‍ഷം നീണ്ട കാത്തിരിപ്പിനുശേഷം കല്‍പറ്റ നഗരസഭ ഭരണം വീണ്ടും എല്‍.ഡി.എഫ് പിടിച്ചടക്കുമ്ബോള്‍ രാഷ്​​ട്രീയത്തിലെ മുന്നണിമാറ്റം കൊണ്ടു മാത്രം സംഭവിച്ച അധികാരകൈമാറ്റം മാത്രമാണ് നടന്നതെന്ന് ആശ്വസിക്കുകയാണ് യു.ഡി.എഫ്. ജില്ലയിലെ മൂന്നു നഗരസഭകളും ഇടതുപക്ഷത്തി​െന്‍റ കൈവശമായതോടെ ചിത്രത്തില്‍നിന്ന്​ യു.ഡി.എഫ് അപ്രത്യക്ഷമാകുകയാണ്.

നഗരസഭ ആയതുമുതല്‍ എല്‍.ഡി.എഫിനൊപ്പം നിന്ന കല്‍പറ്റ 2010ലെ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ കൂടെ ചേര്‍ന്നപ്പോഴാണ് ആദ്യമായി യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിലനിലര്‍ത്തുകയും ചെയ്തു. എന്നാല്‍, ജനതാദള്‍ പിന്തുണയോടെ ലഭിച്ച ഭരണം അവരുടെ മുന്നണിമാറ്റത്തോടെതന്നെ നഷ്​​ടമാകുന്ന കാഴ്ചയാണ് മാര്‍ച്ച്‌ ആറിന് എല്‍.ഡി.എഫി​െന്‍റ അവിശ്വാസപ്രമേയത്തിലൂടെ കണ്ടത്. ജെ.ഡി.യുവി​െന്‍റ രണ്ട്​ കൗണ്‍സിലര്‍മാരുടെയും കോണ്‍ഗ്രസ് വിമതനായി ജയിച്ച സ്വതന്ത്ര അംഗത്തി​െന്‍റയും പിന്തുണയോടെ ഭരണസമിതിക്കെതിരെയുള്ള അവിശ്വാസം പാസാക്കിയതി​െന്‍റ ആവര്‍ത്തനം തിങ്കളാഴ്ചത്തെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലും സംഭവിച്ചു. 13നെതിരെ 15 വോട്ടുകള്‍ക്ക് സനിത ജഗദീഷ് ചെയര്‍പേഴ്സനായും 12നെതിരെ 15വോട്ടുകള്‍ക്ക് ആര്‍. രാധാകൃഷ്ണന്‍ വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെടുമ്ബോള്‍ അത്യാഹ്ലാദത്തിലാണ് ഇടതുപക്ഷം. എന്നാല്‍, ഇതുവരെ യു.ഡി.എഫ്. ഭരണസമിതിക്കെതിരെ അവര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇല്ലാതാക്കി മികച്ച ഭരണം കാഴ്ചവെക്കുകയെന്ന വെല്ലുവിളിയാണ് അവര്‍ക്ക് മുന്നിലുള്ളത്.
സനിത ജഗദീഷ്, ഡി.വൈ.എഫ്.ഐയിലൂടെ രാഷ്​​ട്രീയത്തിലേക്ക്
കല്‍പറ്റ: ഡി.വൈ.എഫ്.ഐയിലൂടെയാണ് കല്‍പറ്റ നഗരസഭ ചെയര്‍പേഴ്സനായ സനിത ജഗദീഷ് രാഷ്​​ട്രീയത്തിലേക്ക് വരുന്നത്. ഡി.വൈ.എഫ്.​െഎ കല്‍പറ്റ ബ്ലോക്ക് കമ്മിറ്റി അംഗമായ സനിത സി.പി.എം നട്ടുപാറ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ജനാധിപത്യ മഹിള അസോസിയേഷന്‍ കല്‍പറ്റ യൂനിറ്റ് അംഗം കൂടിയായ സനിത നിലവില്‍ നഗരസഭയിലെ വിദ്യാഭ്യാസ സ്​റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനായി പ്രവര്‍ത്തിച്ചതി​െന്‍റ അനുഭവവുമായാണ് ചെയര്‍പേഴ്സന്‍ സ്ഥാനത്തേക്ക് വരുന്നത്.
വെള്ളാരംകുന്ന് കൃഷ്ണകൃപയില്‍ സനിത ജഗദീഷ് പെരുന്തട്ട 21ാം വാര്‍ഡില്‍നിന്നാണ് കൗണ്‍സിലറാകുന്നത്. കഴിഞ്ഞതവണ 22ാം വാര്‍ഡില്‍നിന്ന്​ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്താം ക്ലാസ് വരെ ചുണ്ടേല്‍ ആര്‍.സി.എച്ച്‌.എസ്.എസിലും പ്ലസ്ടു കണിയാമ്ബറ്റ ഗവ. സ്കൂളിലും ബി.എ. ഇക്കണോമിക്സ് കല്‍പറ്റ എം.ഇ.എസ് കോളജിലുമാണ് പൂര്‍ത്തിയാക്കിയത്. എ. ജഗദീഷാണ് ഭര്‍ത്താവ്. മക്കളായ ആദിത്യന്‍ ചുണ്ടേല്‍ ആര്‍.സി.എച്ച്‌.എസ്.എസില്‍ ആറാം ക്ലാസിലും അനുരൂപ രണ്ടാം ക്ലാസിലും പഠിക്കുന്നു. പിതാവ്: സഞ്ജീവന്‍. മാതാവ്: ലളിത. സഹോദരന്‍: സനത്ത്.
നഗരമധ്യത്തിലെ തട്ടുകട, ഇനി വൈസ് ചെയര്‍മാ‍​െന്‍റ ഒാഫിസ്
കല്‍പറ്റ നഗരസഭയിലെ വൈസ് ചെയര്‍മാനെ കാണാന്‍ ജനങ്ങള്‍ക്ക് പരക്കംപായേണ്ടിവരില്ല. ദേശീയപാതയോരത്ത് നഗരമധ്യത്തിലുള്ള തട്ടുകട വൈസ് ചെയര്‍മാ‍​െന്‍റ ഒാഫിസ് കൂടിയാകും. വര്‍ഷങ്ങളായി ഈ തട്ടുകടയില്‍ ചായക്കച്ചവടം നടത്തുന്ന രാധാകൃഷ്ണനാണ് തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കല്‍പറ്റ നഗരസഭയുടെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. 20 വര്‍ഷത്തോളം പച്ചക്കറികച്ചവടം നടത്തിയിരുന്ന രാധാകൃഷ്ണന്‍ കഴിഞ്ഞ ആറുവര്‍ഷത്തിലധികമായി നഗരത്തില്‍ തട്ടുകട നടത്തിവരുന്നു. രണ്ടുവര്‍ഷത്തിലധികമായി പുതിയ ബസ് സ്​റ്റാന്‍ഡ് വാര്‍ഡ് കൗണ്‍സിലറായ രാധാകൃഷ്ണ‍​​െന്‍റ ഓഫിസ് ആയിരുന്ന ഈ ചായക്കട ഇനി മുതല്‍ വൈസ് ചെയര്‍മാ‍​െന്‍റ ഒാഫിസാകുമെന്ന് മാത്രം.

28 വര്‍ഷത്തോളം ടൗണ്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റായിരുന്നു രാധാകൃഷ്ണന്‍. 1983ല്‍ എസ്.കെ.എം.ജെ. സ്കൂളിലെ കെ.എസ്.യുവി​െന്‍റ ​െതരഞ്ഞെടുക്കപ്പെട്ട ചെയര്‍മാനുമായിരുന്നു. കഴിഞ്ഞ തദ്ദേശ ​െതരഞ്ഞെടുപ്പുകാലത്ത് വാര്‍ഡ് കമ്മിറ്റിയിലെ 23 പേരില്‍ 22 പേരും സ്ഥാനാര്‍ഥിയായി രാധാകൃഷ്ണ‍​​െന്‍റ പേര്​ നിര്‍ദേശിച്ചു. ഇതു വകവെക്കാതെ കോണ്‍ഗ്രസ് നേതൃത്വം മറ്റൊരാളെ മത്സരിപ്പിച്ചു. നാട്ടുകാരുടെ പിന്തുണയും താല്‍പര്യവും കണക്കിലെടുത്താണ് അതേ വാര്‍ഡില്‍ വിമതനായി രാധാകൃഷ്ണന്‍ മത്സരിക്കുന്നത്. അങ്ങനെ 42 വോട്ടി​െന്‍റ വ്യത്യാസത്തില്‍ വിമതനായ രാധാകൃഷ്ണന്‍ ജയിച്ചുകയറിയപ്പോള്‍ യു.ഡി.എഫ് രണ്ടാമതും എല്‍.ഡി.എഫ് മൂന്നാമതുമായി.

തിങ്കളാഴ്ച കെ.പി.സി.സി അംഗം കൂടിയായ മുന്‍ വൈസ് ചെയര്‍മാന്‍ പി.പി. ആലിയെ പരാജയപ്പെടുത്തി വൈസ് ചെയര്‍മാന്‍ ആയതോടെ അത്​ ത‍​െന്‍റ പഴയ പാര്‍ട്ടിനേതൃത്വത്തോടുള്ള രാധാകൃഷ്ണ‍​​െന്‍റ രണ്ടാം മധുരപ്രതികാരമായി. 20 കൊല്ലം മുമ്ബ് റാട്ടക്കൊല്ലി വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു രാധാകൃഷ്ണന്‍. കല്‍പറ്റ മാര്‍ക്കറ്റ് റോഡിലെ കല്ലുമുറിക്കുന്ന് വീട്ടില്‍ രാജ‍​​െന്‍റയും പൊന്നമ്മയുടെയും മകനാണ് രാധാകൃഷ്ണന്‍. ഗീതയാണ് ഭാര്യ. നിവേദിതയും അഞ്ജനയും മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *