KOYILANDY DIARY.COM

The Perfect News Portal

മാരാമുറ്റം തെരു ക്ഷേത്രക്കുളം നവീകരണ പ്രവൃത്തി ആരംഭിച്ചു

കൊയിലാണ്ടി:  400 ഓളം വർഷം പഴക്കമുള്ള മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രക്കുളം നവീകരണത്തിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് കെ.ദാസൻ എം.എൽ.എ. തുടക്കം കുറിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ, വാർഡ് കൗൺസിലർ അഡ്വ.കെ.വിജയൻ, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഒ. കെ. രാമൻകുട്ടി, ക്ഷേത്രക്കുളം നവീകരണ കമ്മിറ്റി പ്രസിഡണ്ട് എം. ഗോപാലൻ, സെക്രട്ടറി സി.പി. മണി കണ്ഠൻ, തുടങ്ങിയവർ സംസാരിച്ചു.

നാട്ടുകാരുടെ സഹകരണത്തോടെ 50 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ക്ഷേത്രക്കുളം നവീകരിക്കുന്നത്. കൽപ്പടവുകൾ തകർന്ന് നാശോന്മുഖമായ ക്ഷേത്രക്കുളം നവീകരിക്കാൻ കഴിഞ്ഞ വർഷമാണ് വിപുലമായ കമ്മിറ്റി രൂപീകരിച്ചത്. ആദ്യഘട്ടത്തിൽ കുളത്തിലെ ജലം വറ്റിച്ച് ചളിയും പായലും നീക്കിയ ശേഷം പുതിയ കൽപ്പടവുകൾ കെട്ടി സംരക്ഷിക്കാനാണ് നവീകരണ കമ്മിറ്റി ഉദ്ദേശ്ശിക്കുന്നത്. ഘട്ടംഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നു കമ്മിറ്റി അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *