KOYILANDY DIARY

The Perfect News Portal

ദുബൈ ഭരണാധികാരിയുടെ മകന്‍ ഷൈഖ്റാഷിദ് അന്തരിച്ചു; ദുബൈയില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം

ദുബൈ: ദുബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകന്‍ ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദുബൈയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ദു:ഖാചരണ കാലത്ത് യു.എ.ഇ പതാക പകുതി താഴ്ത്തിവെയ്ക്കും. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്ത പുത്രനാണ് ഷൈഖ്റാഷിദ്.