കൊരയങ്ങാട് പഴയ ക്ഷേത്രക്കുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തി ആരംഭിച്ചു

കൊയിലാണ്ടി: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 33-ാം ഡിവിഷനിലെ ജലസുരക്ഷയുടെ ഭാഗമായി. കൊരയങ്ങാട് പഴയ ക്ഷേത്രക്കുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തി ആരംഭിച്ചു. കൗൺസിലർ ഷീബാ സതീശൻ ഉൽഘാടനം ചെയ്തു.
മനോജ് പയറ്റുവളപ്പിൽ, പി.പി.സുധീർ, പുതിയ പറമ്പത്ത് ബാലൻ എ.ഡി.എസ്.പ്രസിഡണ്ട് സ്മിത ഉണ്ണി സെക്രട്ടറി ഗീത ശ്രീധരൻ, ഷിംജിത്ത് രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. 30 ഓളം തൊഴിലുറപ്പ് തൊഴിലാളികളാണ് കുളം പുനരുദ്ധാരണത്തിനായി പ്രവർത്തയെടുക്കുന്നത്.

