ഷേണായീസ് കമ്പനിയിലേക്ക് 17ന് സി.ഐ.ടി.യു മാർച്ച്

കൊയിലാണ്ടി; വേതന പരിഷ്ക്കരണ കരാർ ഒപ്പിടാതെ പിടിവാശി കാണിക്കുന്ന കൊയിലാണ്ടി ഷേണായീസ് മാനേജ്മെന്റിന്റെ പിടിവാശിക്കെതിരെ 17ന് സി.എൈ.ടി.യു മാർച്ച് സംഘടിപ്പിക്കുന്നു. കഴിഞ്ഞ 27 ദിവസമായി സമരത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സമരം ചർച്ച ചെയ്ത് ന്യയാമായ പരിഹാരം കാണാൻ മാനേജ്മെന്റ് തയ്യാറാകണമെന്ന് സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.
എ. വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. എം. മൂത്തോറൻ, കെ. ഗോപാലൻ, എം. പത്മനാഭൻ, എം. എ ഷാജി, എ. സോമശേഖരൻ എന്നിവർ സംസാരിച്ചു. ടി. ഗോപാലൻ സ്വാഗതം പറഞ്ഞു.
