വിദ്യാര്‍ത്ഥിയുടെ ചികിത്സയ്ക്കായി കൂട്ടുകാര്‍ സ്വരൂപിച്ച സഹായനിധി കൈമാറി

വടകര: ഓര്‍ക്കാട്ടേരി കെകെഎംജിവിഎച്ച്എസിലെ വിദ്യാര്‍ത്ഥിയുടെ ചികിത്സയ്ക്കായി കൂട്ടുകാര്‍ സ്വരൂപിച്ച സഹായനിധി കൈമാറി. അര്‍ബുദ രോഗം ബാധിച്ച സ്കൂളിലെ വിഎച്ച്എസ്ഇ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി രൂപേഷിനുവേണ്ടിയാണ് കൂട്ടുകാര്‍ ഒത്തുചേര്‍ന്നത്.കുട്ടികള്‍ സമാഹരിച്ച രണ്ട് ലക്ഷം രൂപയാണ് ചികിത്സാ സഹായകമ്മിറ്റിക്ക് കൈമാറിയത്.
കൂലിപ്പണിക്കാരയ മനോജിന്റെയും പ്രേമയുടെയും മകനാണ് രൂപേഷ്. കുട്ടിയുടെ ചികിത്സക്കായി കുടുംബം ഏറെ ബുദ്ധിമുട്ടുകയാണ്. പിടിഎ പ്രസിഡന്റ് ഒ. മഹേഷ് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍ക്ക് ഫണ്ട് കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വികെ ജസീല, രാജേഷ് ഇപി, പ്രിന്‍സിപ്പല്‍മാരായ പ്രചിഷ, ബാലകൃഷ്ണന്, ഹെഡ്മാസ്റ്റര് ചന്ദ്രന്, ടികെ രാമകൃഷ്ണന് എന്നിവർ
സംബന്ധിച്ചു.

