ബാലുശ്ശേരി ബസ്സ്റ്റാന്‍ഡിന്റെ സമഗ്രവികസനത്തിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി

ബാലുശ്ശേരി: പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിന്റെ സമഗ്രവികസനത്തിന് രണ്ടുകോടി രൂപയുടെ ഭരണാനുമതിയായി. പുരുഷന് കടലുണ്ടി എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്.
കംഫര്‍ട്ട് സ്റ്റേഷന്, ബസ് പാര്‍ക്കിങ്, ഷോപ്പിങ് കോപ്ലക്സ്, സംസ്ഥാനപാതയോട് ചേര്‍ന്ന് കവാടം എന്നിവയോടുകൂടിയാണ് പുതിയ ബസ് സ്റ്റാന്‍ഡ് ഒരുക്കുന്നത്. ഓട്ടോ പാര്‍ക്കിങ്ങിനും പുതിയ ബസ് സ്റ്റാന്‍ഡിനോടുചേര്‍ന്ന് സ്ഥലമുണ്ടാകും.

നിലവിലുള്ള ബസ് സ്റ്റാന്‍ഡിന് സമൂലമാറ്റം വരുത്തിയാണ് പുതിയ സ്റ്റാന്ഡൊരുക്കുന്നത്. യു.എല്‍.സി.സി.ക്കാണ് നിര്‍മാണച്ചുമതല. സാങ്കേതികാനുമതി ലഭിച്ചാലുടന്‍ നിര്‍മാണപ്രവൃത്തി ആരംഭിക്കാന്‍ സംവിധാനമൊരുങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്ബിലാട് പറഞ്ഞു.

സ്ഥലപരിമിതിയിലും കംഫര്‍ട്ട് സ്റ്റേഷനില്ലാതെയും യാത്രക്കാര്‍ പ്രയാസം അനുഭവിക്കുന്ന ബാലുശ്ശേരി ബസ് സ്റ്റാന്‍ഡിന്റെ നിര്‍മാണപ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് ബസ് സ്റ്റാന്‍ഡിലെ കച്ചവടക്കാര്‍ ആവശ്യപ്പെട്ടു.

