മുതിർന്ന പൗരന്മാർക്കെതിരെയുള്ള പീഢനങ്ങളിൽ ആശങ്ക രേഖപ്പെടുത്തി

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയോഗം മുതിർന്ന പൗരന്മാർക്കെതിരെയുള്ള പീഢനങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. ജില്ലാ ജോയിന്റ് സിക്രട്ടറി കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.കെ.പ്രഭാകരൻ അധ്യക്ഷനായി. ഇളയിടത്ത് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.
കെ. ശ്രീധരൻ, ഒർമ്മ ബാലൻ, പി. ബാലൻ നായർ, കെ. സുകുമാരൻ, രാജലക്ഷ്മി, എം. പ്രഭാകരൻ നായർ എന്നിവർ സംസാരിച്ചു.

