നാദാപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കുടുംബ സംഗമം വേറിട്ട അനുഭവമായി

നാദാപുരം: റിപ്പബ്ലിക് ദിനത്തില്‍ നാദാപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കുടുംബ സംഗമം വേറിട്ട അനുഭവമായി. നാദാപുരം മേഖലയിലെ മാധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങളും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന പരിപാടിയില്‍ സംസ്ഥാന സ്കൂള്‍ കലോത്സവ ജേതാക്കളെയും മാധ്യമ രംഗത്തും കായിക മേഖലയിലും കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു.
പത്ര പ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് കമാല്‍ വരദൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. നാദാപുരം പ്രസ് ക്ലബ് പ്രസിഡന്‍റ് എം. കെ. അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വല്‍സരാജ് മണലാട്ട് സ്വാഗതം പറഞ്ഞു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എച്ച്. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍, ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ സി. എച്ച്.പ്രദീപ് കുമാര്‍, വ്യാപാര പ്രമുഖരായ കെ.പി.മുഹമ്മദ്, അബ്ബാസ് കണേക്കല്‍, ടി.കെ.അബ്ബാസ് എന്നിവര്‍ സംസാരിച്ചു.

വിനോദ് സവിധം (കേരളകൗമുദി), ശിവദാസ് കല്ലാച്ചി (കടത്തനാട് ന്യൂസ്) എന്നിവര്‍ക്കും കായികതാരം അഞ്ജനയ്ക്കും ഉപഹാരം നല്‍കി. കലോല്‍സവ ജേതാക്കള്‍ക്കുള്ള ഉപഹാരം പ്രസ് ക്ലബ് ഭാരവാഹികളായ ഇ.സിദ്ദീഖ്, ഇസ്മായില്‍ വാണിമേല്‍, ടി.വി.മമ്മു, മുന്‍ പ്രസിഡന്‍റ് വി.പി.രാധാകൃഷ്ണന്‍, മുന്‍ സെക്രട്ടറി കെ.കെ.ശ്രീജിത്ത്, രാധാകൃഷ്ണന്‍ അരുര്, അഷ്റഫ് പടയന്‍, സജിത് വളയം എന്നിവര്‍ സമ്മാനിച്ചു. സംഗീത വിരുന്ന്, മിമിക്രി, മോണോ ആക്‌ട് തുടങ്ങിയവയും അരങ്ങേറി.

