പി. അപ്പുക്കുട്ടി മാസ്റ്ററുടെ മൂന്നാം ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി: മലയാളം പണ്ഡിറ്റ് പി. അപ്പുക്കുട്ടി മാസ്റ്ററുടെ മൂന്നാം ചരമവാർഷികം ആചരിച്ചു. കോതമംഗലം ജി.എൽ.പി.സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അധ്യാപകരായ കെ.കെ.നാരായണൻ, കെ.ബാലകൃഷ്ണൻ എന്നിവരെ ആദരിച്ചു. ഇഗ്മ ഡയറക്ടർ സി.വി.ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. പി. കെ. ശ്രീധരൻ, ചെറുവക്കാട്ട് രാമൻ, കൊണ്ടം വള്ളി അശോകൻ, വി. പി. സുകുമാരൻ, എം. എം. ശ്രീധരൻ, കലന്തൻ, പി.വി. ആലി, പി. രാജലക്ഷ്മി, എം.വി. വൽസൻ. കെ. വി. രാമകൃഷ്ണൻ, കെ. കരുണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
