ഓഖി സഹായവിതരണം സമയബന്ധിതമായി നടത്തുന്നതിന് മേല്‍നോട്ട സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതരായ കുടുംബങ്ങള്‍ക്കുളള സഹായവിതരണം സമയബന്ധിതമായി നടത്തുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മേല്‍നോട്ട സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു. റവന്യൂ, ധനം, മത്സ്യബന്ധനം, തദ്ദേശ സ്വയം ഭരണം, കൃഷി എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.
കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലേക്ക് സ്പെഷ്യല്‍ ഗവ. പ്ളീഡറായി എം.എ. ആസിഫിനെയും സീനിയര്‍ ഗവ. പ്ളീഡറായി വി.കെ. ഷംസുദ്ദീനെയും ഗവ. പ്ളീഡറായി ജി. രഞ്ജിതയെയും നിയമിക്കാന്‍ തീരുമാനിച്ചു. ഹൈക്കോടതിയില്‍ നിലവിലുളള ഒഴിവില്‍ സീനിയര്‍ ഗവ. പ്ളീഡറായി എം.കെ. സുകുമാരനെ (കോഴിക്കോട്) നിയമിക്കാനും തീരുമാനിച്ചു.

റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് പത്താം ശമ്ബള കമ്മീഷന് ആനുകൂല്യങ്ങളുടെ 2014 ജൂലൈ 1 മുതലുളള കുടിശ്ശിക നല്കാന് തീരുമാനിച്ചു.

