കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച ഓട്ടോ – ടാക്സി പണിമുടക്ക്

കോഴിക്കോട്: ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെ കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച ഓട്ടോ – ടാക്സി പണിമുടക്ക്. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പണിമുടക്ക്. റെയില്‍വെ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് കൗണ്ടര്‍ അനുവദിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം.
ഓൺലൈൻ കൗണ്ടർ നിലവിൽ ഇല്ലാത്ത കൊയിലാണ്ടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സമരം ബാധകമല്ലെന്ന് നേതാക്കൾ പറഞ്ഞു. റെയില്‍വെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

