ഗര്‍ഭിണികള്‍ക്ക് സ്വകാര്യ ബസുകളിലും കെ എസ് ആര്‍ ടി സി ബസുകളിലും സീറ്റ് സംവരണം

മലപ്പുറം: ബസ് യാത്ര ചെയ്യുന്ന ഗര്‍ഭിണികള്‍ സീറ്റ് കിട്ടാതെ വിഷമിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുന്നു. ഇനി മുതല്‍ ഗര്‍ഭിണികള്‍ക്ക് സ്വകാര്യ ബസുകളിലും കെ എസ് ആര്‍ ടി സി ബസുകളിലും സീറ്റ് സംവരണം ഏര്‍പെടുത്തും. കേരള മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഇത്തരമൊരു നിയമം വരുന്നത്.
എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും ഗര്‍ഭിണികള്‍ക്കു വേണ്ടി നീക്കിവെക്കണമെന്നാണ് നിര്‍ദേശമുണ്ടായിരിക്കുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് ഉത്തരവിറക്കിയിരിക്കുന്നത്.

