പെന്ഷന് തുകയായ 22000 രൂപ എംഎം ഹസന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തത്തിനിരയായ കുടുംബങ്ങളെ സാമ്ബത്തികമായി സഹായിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സാമ്ബത്തിക സഹായം നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന് അഭ്യര്‍ത്ഥിച്ചു.
മുന്‍ എംഎല്‍എ എന്നനിലയില്‍ ലഭിക്കുന്ന ഒരുമാസത്തെ പെന്ഷന് തുകയായ 22000 രൂപ എംഎം ഹസന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഓഖി ദുരന്തത്തെത്തുടര്‍ന്ന് കടലില്‍ പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളി കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 4.40 കോടി രൂപ ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങിയിരുന്നു. ഒരാഴ്ചത്തേക്ക് ഒരു കുടുംബത്തിന് 2000 രൂപ വീതമാണ് നല്‍കുന്നത്.

ജില്ലയിലെ 22,000 കുടുംബങ്ങള്‍ക്കുള്ള തുകയാണ് വെള്ളിയാഴ്ച മുതല്‍ ബാങ്ക് അക്കൗണ്ട് വഴി നല്കിത്തുടങ്ങിയത്. നിലവില്‍ 13 മത്സ്യഗ്രാമങ്ങളിലെ തൊഴിലാളികള്‍ക്ക് രണ്ടു കോടി രൂപയോളം അക്കൗണ്ടിലൂടെ കൈമാറിക്കഴിഞ്ഞു.

