റോഡിന്റെ ഇരുവശങ്ങളിലേയും മതിലുകള്‍ ഇടിച്ചു നിരത്തിയതായി പരാതി

മേപ്പയ്യൂര്‍: ഇരിങ്ങത്ത് – നടുവണ്ണൂര്‍ റോഡ് വികസനത്തിന്റെപേരില്‍ നരക്കോട് സെന്റര്‍ മുതല്‍ ഇരിങ്ങത്ത് വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലേയും മതിലുകള്‍ സ്ഥലം ഉടമകളുടെ സമ്മതമോ അനുമതിയോ വാങ്ങാതെ ഇടിച്ചു നിരത്തിയതായി പരാതി. ജെ.സി.ബി. ഉപയോഗിച്ച് മതില് പൊളിച്ചുമാറ്റിയത് ഒരു തരത്തിലുമുള്ള അറിയിപ്പും നല്കാതെയാണന്നാണ് ആക്ഷേപം.
മതില് പൂര്‍വസ്ഥിതിയില്‍ നിര്‍മിച്ച് നല്‍കണമെന്നും പിഴുതുമാറ്റിയ ഫലവൃക്ഷങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സ്ഥലമുടമകളുടെ യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍, മനുഷ്യാവകാശ കമ്മിഷന്, പൊതുമരാമത്ത് റോഡ് വിഭാഗം എന്‍ജിനീയര്‍ എന്നിവര്‍ക്ക് പരാതി നല്‍കും

യോഗത്തില്‍ പി.കെ. രാഘവന് അധ്യക്ഷനായി. സി.എം. സതീഷ് ബാബു, യു.കെ. അശോകന്, എം. ഫിറോസ്, യു.കെ. അശോകന്, ടി. അബ്ദുറഹിമാന്, സി.വി. അബ്ദുള്ള, നാസര്‍ മേക്കുന്നംകണ്ടി, കുണ്ടറക്കാട്ട് മുഹമ്മദ് കുട്ടി, ലിനീഷ് എന്‍.സി. എന്നിവര്‍ സംസാരിച്ചു.

