കൊയിലാണ്ടിയിൽ CPI(M) സംഘാടകസമിതി ഓഫീസ് തീവെച്ച് നശിപ്പിച്ചു

കൊയിലാണ്ടി: സി.പി.എം.കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം ലോക്കലിലെ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സ്ഥാപിച്ച സംഘാടക സമിതി ഓഫീസ് തീവെച്ചു നശിപ്പിച്ചു. ആർ എസ്. എസ്. ആണ് ഇതിന് പിന്നിലെന്ന് സി. പി. ഐ. (എം) നേതാക്കൾ ആരോപിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിന്നു സംഭവം. മുളകൊണ്ട് കെട്ടിയ മനോഹരമായ സംഘാടക സമിതി ഓഫീസാണ് തിവെച്ച് നശിപ്പിച്ചത്. പെട്രോൾ ഒഴിച്ചാണ് കത്തിച്ചെതെന്ന് സംശയിക്കുന്നതായി പോലീസ്പറഞ്ഞു.
കൊയിലാണ്ടി പോലീസ് വിവരമറിയിച്ചതനുസരിച്ച് ഫയർസ്റ്റേഷനിൽ നിന്നും എത്തിയ ഫയർ യൂണിറ്റാണ് തീയണച്ചത്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി റോഡരുകിൽ മനോഹരമായ സംഘാടക സമിതി ഓരോ ബ്രാഞ്ച് കമ്മിറ്റിയും നിർമ്മിച്ചിട്ടുണ്ടു സമീപത്തെ CCTV യിൽ നിന്ന് ചില ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആതിന്റെ അടിസ്ഥാനത്തിൽ പോലീസ് പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് ലോക്കൽ ആക്ടിംഗ് സെക്രട്ടറി പി. പി. രാജീവൻ പറഞ്ഞു.

ഇന്ന് വൈകീട്ട് 5 മണിക്ക് സിവിൽസ്റ്റേഷൻ പരിസരത്ത് സി.പി.ഐ.(എം) നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടക്കുമെന്ന് നേതാക്കൾ അറിയിച്ചു.

.

