കൊരയങ്ങാട് തെരു മഹാ ഗണപതി ക്ഷേത്രത്തിൽ കർപ്പൂരാരാധന

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാ ഗണപതി ക്ഷേത്രത്തിൽ അയ്യപ്പ ഭക്തൻമാരുടെ ആഭിമുഖ്യത്തിൽ കർപ്പൂരാ രാധന ആഘോഷിച്ചു. പഴയ തെരു ഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഭഗവതി ക്ഷേത്രം വലം വെച്ച് മഹാഗണപതി ക്ഷേത്രത്തിൽ സമാപിച്ചു. താലപ്പൊലി, വാദ്യമേളം, തുടങ്ങിയവയുടെ അകമ്പടിയോടെ ശരണം വിളികളോടെയാണ് അയ്യപ്പ രഥം എഴുന്നള്ളിച്ചത്.
