കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി സംസ്ഥാന പാതയരികിലെ കാട്
പേരാമ്പ്ര: സംസ്ഥാന പാതയരികിലെ കാട് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. പേരാമ്പ്ര പട്ടണത്തില്‍ പുതിയ കോടതി റോഡാണ് കാടുകയറി വഴിയാത്രക്ക് ബുദ്ധിമുട്ടുളവാക്കുന്നത്. ഈ റോഡില്‍ പോലീസ് സ്റ്റേഷന് ശേഷം കൂനേരി കുന്ന് മുതല്‍ കോടതി വരെയുള്ള ഭാഗത്താണ് ഇരുവശത്തും കാട് കൂടുതലായിട്ടുള്ളത്.
പുതിയ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി പയ്യോളി ഭാഗത്ത് നിന്നും വരുന്ന ബസ്, ലോറി ഒഴികെയുള്ള വാഹനങ്ങള്‍ ഇതുവഴിയാണ് ടൗണിലേക്ക് പ്രവേശിക്കേണ്ടത്. സ്കൂള്‍ വിദ്യാര്‍ത്ഥികളും, കോടതി, ബി.എ

സ്.എന്‍.എല്‍, ട്രഷറി, റജിസ്ട്രാര്‍ ഓഫീസ്, കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവരുമുള്‍പ്പെടെ നിരവധിയാളുകള്‍ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. വാഹനങ്ങള്‍ വരുമ്പോള്‍ കാട്ടിനുള്ളിലേക്ക് കയറി നില്‍ക്കേണ്ട അവസ്ഥയാണ്.

റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലും കാട് മൂടി കിടക്കുകയാണ്. തെരുവുനായ്ക്കളുടെയും വിഷപാമ്ബുകളുടെയും വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടെ. ഭീതിയോടെയാണ് യാത്രക്കാര്‍ ഇതുവഴി സഞ്ചരിക്കുന്നത്. റോഡരികില്‍ ഓട ഇല്ലാത്തതിനാല്‍ മഴക്കാലമായാല്‍ വെള്ളം പരന്നൊഴുകന്നതും യാത്രക്കാര്‍ക്ക് ഭീഷണിയാകന്നു.




