മൂടാടി മണ്ഡലം കോണ്‍ഗ്രസ് കുടുംബസംഗമം

കൊയിലാണ്ടി: ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മൂടാടി മണ്ഡലം കേളപ്പജി നഗര്‍ മേഖലാ കോണ്‍ഗ്രസ് കുടുംബസംഗമം എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണന്‍ പൊറ്റക്കാട് അധ്യക്ഷനായി. കെ.പി.സി.സി. മെമ്പര്‍ യു. രാജീവന്‍, ഇഗ്മ ഡയറക്ടര്‍ സി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു.
കെ. വിജയന്‍, വി.പി. ഭാസ്‌കരന്‍, പടന്നയില്‍ പ്രഭാകരന്‍, വി.വി. സുധാകരന്‍, ആര്‍. നാരായണന്‍, കൂടത്തില്‍ രൂപേഷ്, കെ.വി. ശങ്കരന്‍, സി.കെ. രജനി, എം.എ. ബാലകൃഷ്ണന്‍, വി.എം. ഗണേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

