നല്ല വായന-നല്ല പഠനം-നല്ല സമൂഹം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം

കൊയിലാണ്ടി: പൊതു വിദ്യാഭ്യാസ വകുപ്പും എസ്.എസ്.എ. യും ചേർന്ന് മാതൃഭാഷാദിനത്തിൽ നല്ല വായന-നല്ല പഠനം-നല്ല സമൂഹം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കൊയിലാണ്ടിയിൽ നടന്നു. ഗവ: മാപ്പിള വി.എച്ച. എസിൽ നടന്ന പരിപാടി മാലയാളത്തിന്റെ എഴുത്തുകാരനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ യു. എ. ഖാദർ നിർവ്വഹിച്ചു. മതൃ വിദ്യാലയത്തിന് പുസ്കങ്ങൾ കൈമാറിക്കൊണ്ടാണ് അദ്ദേഹം ചടങ്ങ് നിർവ്വഹിച്ചത്. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇ.കെ. സുരേഷ് കുമാർ പുസ്തകം ഏറ്റുവാങ്ങി. കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു.
ജില്ലാ പ്രോഗ്രാം ഓഫീസർ എ. കെ. അബ്ദുൾ ഹക്കീം പദ്ധതിവിശദീകരണം നടത്തി. കൗൺസിലർ വി. പി. ഇബ്രാഹിംകുട്ടി, പ്രിൻസിപ്പാൾ കെ. ബീന എന്നിവർ സംസാരിച്ചു. എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫീസർ എം. ജയകൃഷ്ണൻ സ്വാഗതവും, ജില്ലാ പ്രോഗ്രാം ഓഫീസർ വി. വസീഫ് നന്ദിയും പറഞ്ഞു.
തുടർന്ന് വായനയും സമൂഹവും സെമിനാർ ഡോ: കെ. എസ്. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഡോ: സോമൻ കടലൂർ, കെ. ടി. സൂപ്പി, ഡോ: പി. സുരേഷ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പന്തലായനി ബി. പി. ഒ. എം. ജി. ബൽരാജ് സ്വാഗതവും ഹെഡ്മിസ്ട്രസ് അജിത കൃഷ്ണകുളങ്ങര നന്ദിയും പറഞ്ഞു.

