KOYILANDY DIARY.COM

The Perfect News Portal

ഗെയില്‍ പൈപ്പ് ലൈനിനെതിരെ നടന്ന പ്രതിഷേധത്തിനിടെ സംഘര്‍ഷം

കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈനിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസും പൈപ്പ് ലൈന്‍ വിരുദ്ധ സമിതിയും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ പോലീസ് വാഹനം എറിഞ്ഞുതകര്‍ത്തു. ഗെയില്‍ പൈപ്പ് ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം നടന്നത്.

പ്രതിഷേധക്കാര്‍ പോലീസ് വാഹനം എറിഞ്ഞുതകര്‍ത്തതിനെ തുടര്‍ന്നു പോലീസ് ലാത്തി വീശി. പിന്നീട് സമരപ്പന്തല്‍ പൊളിച്ചുനീക്കിയ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയ പത്തു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ലാത്തിച്ചാര്‍ജിനെത്തുടര്‍ന്നു മുക്കത്തുനിന്ന് ഒഴിഞ്ഞുപോയ സമരക്കാര്‍ വലിയപറമ്ബിലും പ്രതിഷേധം നടത്തി. ഇവിടെയും പോലീസ് എത്തിയതോടെ ഒരു വിഭാഗം സമരക്കാര്‍ കല്ലായില്‍ റോഡ് തടഞ്ഞും പ്രതിഷേധിക്കുകയാണ്. ഇവിടെ റോഡില്‍ ടയര്‍ കൂട്ടിയിട്ടു കത്തിച്ചു വഴി തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കെഎസ്‌ആര്‍ടിസി ബസുകളും തടഞ്ഞു.

Advertisements

അതേസമയം, സംഘര്‍ഷത്തില്‍ പോലീസുകാരനു പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ചില്ല. സ്ഥലത്ത് ദ്രുതകര്‍മസേനയെത്തിയിട്ടുണ്ട്. ഗെയില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു സ്ഥലമേറ്റെടുക്കുന്നതിനെ ചൊല്ലിയാണ് സമര സമിതിക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. മാത്രമല്ല, റീസര്‍വേ വേണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. മൂന്നു മാസമായി സമരം നടക്കുന്നുണ്ടെങ്കിലും സ്ഥലമേറ്റെടുക്കാനായി ബുധനാഴ്ച അധികൃതര്‍ എത്തിയതോടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *