KOYILANDY DIARY.COM

The Perfect News Portal

കെട്ടിടം തകർന്ന് തൊഴിലാളിക്കും ഫയർഫോഴ്‌സ് ജീവനക്കാർക്കും പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനു സമീപം കെട്ടിടം വീണ് അടിയിൽപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ ഫയർഫോഴ്സും,പോലീസും, നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി..തമിൾ നാട് സ്വദേശി മുരുകൻ 45 നെയാണ് രക്ഷപ്പെടുത്തിയത്.ബുധനാഴ്ച ഉച്ചയ്ക്ക ഒരു മണിയോടെയായിരുന്നു സംഭവം.

വർഷങ്ങൾ പഴക്കമുള്ള ഔട്ട് ഹൗസ് കെട്ടിടമാണ് തകർന്നത് മുരുകൻ ഒറ്റയ്ക്കായിരുന്നു പൊളിക്കാൻ ഉണ്ടായിരുന്നത്. ഈ സമയം അത് വഴി പോയ വനിതാ ഓട്ടോ ഡ്രൈവറാണ് സംഭവം ആദ്യമായി കണ്ടത് ‘തുടർന്ന് സമീപത്തുള്ളവരെയും ഫയർഫോയ്സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഫയർഫോയ്സും,പോലീസും കുതിച്ചെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതിനിടയിൽ ദേശീയ പാതയിലൂടെ പോവുകയായിരുന്ന ജെ.സി.ബി.യുടെ സേവനവും ഉപയോഗപ്പെടുത്തി ഒന്നര മണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മുരുകനെ പുറത്തെടുത്തത്.ഉടൻ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെട്ടിടം വീണ വിവരമറിഞ്ഞ് താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഡോ.കെ.എം.സച്ചിൻ ബാബുവിന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ പ്രതിഭ, വിനു.അനുരാധ, തുടങ്ങിയവ എല്ലാ സജ്ജീകരണങ്ങളോടുകൂടി ആശുപത്രിയിൽ തയ്യാറായിരുന്നു. ആംബുലൻസും മറ്റു ജീവനക്കാരും തയ്യാറായി. മുരുകനെ പ്രാഥമിക ചികിൽസയ്ക്ക് ശേഷം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഫയർ സ്റ്റേഷൻ ഓഫീസർ ടി. ജാഫറിന്റെയും, അസി. സ്റ്റേഷൻ മാസ്റ്റർ സി.പി.ആനന്ദിന്റെയും നേതൃത്വത്തി ലാ യി രു ന്നു ഫയർ യൂണിറ്റ് എത്തിയത്.

Advertisements

രക്ഷാപ്രവർത്തനത്തിനിടയിൽ ഫയർ യൂണിറ്റിലെ കെ.കെ.നാരായണൻ, ബിജു കുമാർ, കെ.ടി.രാജീവൻ, തുടങ്ങിയവർക്കും, ഫിർദൗസ് എന്ന തൊഴിലാളിക്കും പരിക്കേറ്റു.ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. കൊയിലാണ്ടി എസ്. ഐ.സി.കെ.രാജേഷിന്റെ നേതൃത്വത്തിൽ പോലിസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Share news

Leave a Reply

Your email address will not be published. Required fields are marked *