150 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

മാനന്തവാടി: കഞ്ചാവുമായി കോഴിക്കോട് ബാലുശ്ശേരി കണ്ണാടി പൊയില്‍ വൈത്തോല്‍ വീട്ടില്‍ അനന്തകൃഷ്ണന്‍ (19) അറസ്റ്റിലായി. കഴിഞ്ഞ ദിസവം വൈകുന്നേരം തിരുനെല്ലി അഡീ. എസ് ഐ അബ്ദുള്ളയും സംഘവും ബാവലിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് 150 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
