വള്ളിൽ ഹരിദാസിനെ അനുസ്മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കലാ സാംസ്കാരിക പ്രവർത്തകനും, പി. വി. കെ.എം.സ്മാമാരക കലാസമിതി മുൻ പ്രസിഡണ്ടുമായിരുന്ന വള്ളിൽ ഹരിദാസിന്റെ ഒമ്പതാം ചരമവാർഷികം ആചരിച്ചു. പി.വി.കെ.എം.സ്മാരക കലാസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കാലത്ത് അദ്ധേഹത്തിന്റെ വീട്ടിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. ടി. വി. വിജയൻ, ബാലൻ നെടുങ്ങാട്, വയനാരി രാമകൃഷ്ണൻ ഷീബാ സതീശൻ, യു. രാജീവൻ തുടങ്ങിയവർ സംബന്ധിച്ചു.
