കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം നടത്തുന്നു

കൊയിലാണ്ടി: ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ നവംബര്‍ മാസത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കാ യി പി.എസ്.സി. മത്സരപരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലന ക്ലാസുകള്‍ നടത്തുന്നു. 25 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന ക്ലാസാണ് നടക്കുക.
ഉദ്യോഗാര്‍ഥികള്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഒക്ടോബര്‍ 30-നകം കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിക്കണമെന്ന് കൊയിലാണ്ടി എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

