ഇന്ത്യൻ ജുഡീഷ്യറിയുടെ പ്രതീക്ഷാ നാളങ്ങൾ സെമിനാർ സംഘടിപ്പിച്ചു

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ‘ഇന്ത്യൻ ജുഡീഷ്യറിയുടെ പ്രതീക്ഷാ നാളങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. വി.കെ.ബാബുരാജ് മോഡറേറ്ററായിരുന്നു. കെ.പി.രാമചന്ദ്രൻ വിഷയാവതരണം നടത്തി. പി.കെ.അബ്ദുറഹ്മാൻ, കെ.ശ്രീധരൻ, എം.എം.കരുണാകരൻ, എം.കെ.കുഞ്ഞമ്മത്, പി. കെ. രാധാകൃഷ്ണൻ, സി. നാരായണൻ, ടി. ചന്ദ്രൻ, ലാജ് കോറോത്ത് എന്നിവർ സംസാരിച്ചു
