കാവ്യ മാധവന് അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നു: കോടിയേരി

തിരുവനന്തപുരം: കാവ്യമാധവന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചിട്ടുള്ള കാര്യങ്ങള്‍ക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ദിലീപിനെയും തന്നെയും കേസില്‍ കേസില്‍ കുടുക്കുന്നതിന് പിന്നില്‍ ഭരണകക്ഷിയിലെ പ്രമുഖ നേതാവിന്റെ മകന് പങ്കുണ്ടെന്നായിരുന്നു കാവ്യയുടെ ആരോപണം.
പ്രമുഖ നേതാവിന്റെ മകനും സംവിധായകന് ശ്രീകുമാര്‍ മേനോനുമായും ബന്ധമുണ്ടെന്നാണ് കാവ്യയുടെ ആരോപണം. എന്നാല്‍ ഏത് സി പി എം നേതാവിന്റെ മകനാണ് കേസിന് പിന്നിലെന്ന് കാവ്യ വ്യക്തമായി പറയണമെന്നാണ് കോടിയേരി ആവശ്യപ്പെട്ടു. ചിലര്‍ ഇപ്പോഴും വേട്ടക്കാര്‍ക്ക് ഒപ്പമാണെന്ന് കോടിയേരി പറഞ്ഞു. അന്വേഷണം വഴിതെറ്റിക്കാനാണ് കാവ്യ ശ്രമിക്കുന്നത്. എ ഡി ജി പി സന്ധ്യക്കെതിരെയും കാവ്യ ആരോപണമുന്നയിച്ചിട്ടുണ്ട്. ദിലീപിന്റെ കരിയറും ജീവിതവും തകര്‍ക്കാന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

