എന്‍ജിൻ തകരാറുകള്‍ പരിഹരിക്കാന്‍ കൊയിലാണ്ടിയിലും സൗകര്യം

കൊയിലാണ്ടി: വൈദ്യുത തീവണ്ടി എന്‍ജിന് സംഭവിക്കുന്ന തകരാറുകള്‍ പരിഹരിക്കാന്‍ കൊയിലാണ്ടിയിലും സൗകര്യം. ഇതിനായി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്ക് സൗകര്യത്തോടു കൂടിയുള്ള കെട്ടിടം നിര്‍മിച്ചു. ടവര്‍കാര്‍ എന്നാണ് ഈ കെട്ടിടം അറിയപ്പെടുക.
തീവണ്ടി എന്‍ജിന്‍ ഷെഡ്ഡിനുള്ളിലേക്ക് കയറ്റിയായിരിക്കും അറ്റകുറ്റപ്പണികള്‍ നടത്തുക. ഇതിനുള്ള സാങ്കേതിക തൊഴിലാളികളെ ഉടന്‍ നിയമിക്കും. നിലവില്‍ എന്‍ജിന്‍ തകരാര്‍ സംഭവിച്ചാല്‍ ഷൊര്‍ണൂരില്‍ നിന്നാണ് വിദഗ്ധ തൊഴിലാളികള്‍ എത്തുക. ഇതിന് ദീര്‍ഘസമയം പിടിക്കും. കൊയിലാണ്ടിയില്‍ ഇത്തരമൊരു സൗകര്യമുണ്ടാകുന്നത് റെയില്‍വേക്ക് ആശ്വാസമാകും.

