കോണ്‍ഗ്രസ് നേതാവും അധ്യാപകനുമായിരുന്ന കെ. വാസുദേവനെ അനുസ്മരിച്ചു

കൊയിലാണ്ടി: കോണ്‍ഗ്രസ് നേതാവും അധ്യാപകനുമായിരുന്ന കെ. വാസുദേവന്‍ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി. ജന.സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ധിഖ് അനുസ്മരണ പ്രഭാഷണം നടത്തി.
ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം വി.ടി. സുരേന്ദ്രന്‍, വി.വി. സുധാകരന്‍, ഹബീബ് തമ്പി, അബ്ദുള്‍ റഹ്മാന്‍ എക്കുനി, വി.പി. ഭാസ്‌കരന്‍, സന്തോഷ് തിക്കോടി, രാജേഷ് കീഴരിയൂര്‍, പടന്നയില്‍ പ്രഭാകരന്‍, പി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

