കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബാലകലോത്സവം സംഘടിപ്പിച്ചു

പയ്യോളി: കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബാലകലോത്സവം സംഘടിപ്പിച്ചു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. കൈരളി അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി പ്രസിഡന്റ് എന്‍. ശങ്കരന്‍, തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജില മഹേഷ്, കെ.വി. ചന്ദ്രന്‍, കെ. നാരായണന്‍, കെ. ഗോവിന്ദന്‍, കെ.വി. രാജന്‍, പി. വേണു എന്നിവര്‍ സംസാരിച്ചു. മത്സരവിജയികള്‍ക്കായി എം. കുട്ടികൃഷ്ണന്‍ സ്മാരകകമ്മിറ്റി നല്‍കുന്ന റോളിങ് ട്രോഫി കെ. ഗോവിന്ദനില്‍നിന്ന് താലൂക്ക് പ്രസിഡന്റ് കെ. നാരായണന്‍ ഏറ്റുവാങ്ങി.
സമാപനസമ്മേളനം ചന്ദ്രശേഖരന്‍ തിക്കോടി ഉദ്ഘാടനം ചെയ്തു. എം.കെ. പ്രേമന്‍ അധ്യക്ഷത വഹിച്ചു. സമ്മാനങ്ങള്‍ സി. കുഞ്ഞമ്മദ് വിതരണം ചെയ്തു. കെ. പത്മനാഭന്‍, എന്‍. ആലി, കെ.ടി.ബി. കല്പത്തൂര്‍, കണ്‍വീനര്‍ പി.എം. അഷറഫ് എന്നിവര്‍ സംസാരിച്ചു.

എടക്കയില്‍ ഗ്രാമീണഗ്രന്ഥാലയം ഓവറോള്‍ ട്രോഫി കരസ്ഥമാക്കി. നടുവണ്ണൂര്‍ വള്ളത്തോള്‍ ഗ്രന്ഥാലയം രണ്ടാംസ്ഥാനവും എടക്കുളം ടാഗോര്‍ വായനശാല മൂന്നാംസ്ഥാനവും നേടി. ഏറ്റവുംകൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള ട്രോഫി കൂത്താളി ഇ.എം.എസ്. ഗ്രന്ഥാലയം നേടി. പയ്യോളി-തിക്കോടി സമിതികളുടെ നേതൃത്വത്തില്‍ പയ്യോളി ഗവ. ഹൈസ്‌കൂളിലായിരുന്നു പരിപാടി. താലൂക്കിലെ 39 വായനശാലകളിലെ ബാലവേദിയില്‍നിന്നായി 480 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.

