KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് ബീച്ച് ഫെസ്റ്റിന് പ്രൗഡഗംഭീര തുടക്കം

കൊയിലാണ്ടി: കേരളത്തിലെ സാമൂഹ്യ സാംസ്കാരിക ജീവിതത്തിലെ വിളംബരങ്ങളാണ് മേളകളെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഡി. വൈ. എഫ്. ഐ നേതൃത്വത്തിൽ ആരംഭിക്കുന്ന  കെയർ പാലിയേറ്റീവ് ആൻഡ് ട്രോമാ കെയർ സൊസൈറ്റിയുടെ ധനശേഖരണാർത്ഥം കോഴിക്കോട് അഗ്നി അഡ്വെഞ്ചുമായി ചേർന്നു നടത്തുന്ന കാപ്പാട് ബീച്ച് ഫെസ്റ്റ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ചരിത്രം പരിശോധിച്ചാൽ വാണിജ്യ വ്യവസായ മേളകൾ കച്ചവടം മാത്രമല്ല കലർപ്പില്ലാത്ത സംസ്കാരത്തിന്റെ ഭാഗമാണ് ജാതി മത ഭേദമെന്യെ എല്ലാവരും ഒരുമിക്കുന്ന പ്രഖ്യാപനങ്ങളാണ് ഓരോ മേളകളെന്നും സ്പീക്കർ പറഞ്ഞു.  ചടങ്ങിൽ കെ.ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.  മുൻ എം. എൽ. എ. പി.വിശ്വൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി,

സി. പി. ഐ. എം. ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, പഞ്ചായത്ത് പ്രസിഡണ്ട്മാരായ അശോകൻകോട്ട്, കൂമുള്ളി കരുണാകരൻ,   പഞ്ചായത്തംഗം എൻ. ഉണ്ണി, ഡി. വൈ. എഫ്. ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ.ജി.ലിജീഷ്, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി  ബി. പി. ബബീഷ്, പ്രസിഡണ്ട് ടി. സി. അഭിലാഷ്, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം വെങ്ങളം റഷീദ്,  ബി. ജെ. പി. മണ്ഡലം പ്രസിഡണ്ട്‌ അഡ്വ: വി. സത്യൻ, ടി.  മോഹനൻ, കെ. പി. രാധാകൃഷ്ണണൻ എന്നിവർ ആസംസകൾ നേർന്നു സംസാരിച്ചു.

Advertisements

ഫെസ്റ്റിനോടനുബന്ധിച്ച് ദിവസവും വൈകിട്ട് സാംസ്കാരിക പരിപാടികളും അരങ്ങേറും. കാലത്ത് മുതൽ രാത്രി 8.30 വരെയാണ് പ്രവേശനം. മേളയോടനുബന്ധിച്ച് വിവിധ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *