കെ എസ് ആര് ടി സി ബസിലെ യാത്രക്കാരെ മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവർന്നു

ബംഗളുരു: കോഴിക്കോട് നിന്നും ബംഗളുരുവിലേക്ക് പോയ കെ എസ് ആര് ടി സി ബസിലാണ് വന്‍ കൊള്ള നടന്നത്. മലയാളികളാണ് ഞെട്ടിക്കുന്ന സംഭവത്തിന്റെ ഇരകളായത്. വടിവാള്‍ കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തിയാണ് അജ്ഞാത സംഘം പണം തട്ടിയതെന്ന് യാത്രക്കാര്‍ പറയുന്നു.
ഇന്നലെ വൈകിട്ട് കോഴിക്കോട് നിന്നും ബംഗളുരുവിലേക്ക് തിരിച്ച ബസിലാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ 2.45 നായിരുന്നു സംഭവം. കെ എസ് ആര് ടി സി ബസ് ഛനപട്ടണത്തെത്തിയപ്പോഴാണ് അജ്ഞാത സംഘം അതിക്രമിച്ച് കയറിയത്. വടിവാളും കത്തിയുമടക്കമുളള മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടുകയായിരുന്നു.

ബസ് ഛന്നപട്ടണ പൊലീസ് സ്റ്റേഷനിലാണിപ്പോള്‍. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വ്യക്തമായിട്ടുണ്ട്. ബൈക്കിലെത്തിയ നാലംഗസംഘമാണ് കൊള്ള നടത്തിയതെന്ന് യാത്രക്കാര്‍ പറഞ്ഞു.

