KOYILANDY DIARY.COM

The Perfect News Portal

ഫിഷറീസ് വകുപ്പിന്റെ വിദ്യാഭ്യാസ-പ്രോത്സാഹന അവാർഡുകൾ മന്ത്രി ടി.പി. രാമകൃഷ്ണൻ വിതരണം ചെയ്തു

കൊയിലാണ്ടി: കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന മത്സ്യ തൊഴിലാളികളുടേയും, മത്സ്യ- അനുബന്ധ തൊഴിലാളികളുടേയും കുട്ടികൾക്കുളള ഉന്നത വിദ്യാഭ്യാസ-പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവ്വഹിച്ചു.

2016-17 അദ്ധ്യായന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കണ്ടറി, ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌ക്ൂൾ തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുളള വിദ്യാർത്ഥികൾക്കുള്ള പ്രോത്സാഹന അവാർഡുകളും,  ക്യാഷ് അവാർഡും, മെറിറ്റ് സർട്ടിഫിക്കറ്റും, കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ധനസഹായങ്ങളുടെയും വിതരണവും അദ്ദേഹം നിർവ്വഹിച്ചു.

കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മത്സ്യ ബോർഡ് പദ്ധതികളുടെ ധനസഹായ വിതരണം നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ നിർവ്വഹിച്ചു.

Advertisements

മത്സ്യ ബോർഡ് മെമ്പർ സി.പി കുഞ്ഞിരാമൻ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ കെ.കെ. സതീഷ് കുമാർ, സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻമാരായ കെ. ഷിജു മാസ്റ്റർ, ദിവ്യാ ശെൽവരാജ്, വി. സുന്ദൻ മാസ്റ്റർ, കൗൺസിലർ സെലീന സി.കെ, ഇബ്രാഹിംകുട്ടി, വി.കെ മോഹൻദാസ്, പിതാംബരൻ, കിണറ്റിങ്കര രാജൻ, ടി.പി വിജയൻ, മറിയം ഹസീന ടി.എം, കെ.ജയകുമാർ, ആദർശ്. സി തുടങ്ങിയവർ പങ്കെടുത്തു.

വിവാഹ ധനസഹായം, മത്സ്യതൊഴിലാളികളുടെ സ്വാഭാവിക മരണം, അപകട മരണം, വിദ്യാഭ്യാസ കായിക അവാര്ഡ്, അനുബന്ധ തൊഴിലാളി സ്വാഭാവിക മരണം, മത്സ്യബന്ധനത്തിനിടയുള്ള ആകസ്മിക മരണം, മറ്റ് പദ്ധതികൾ എന്നിവയിൽ 95,93,400 രൂപയുടെ ആനുകൂല്യങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *