പത്ര ഏജന്റിനെ വെട്ടിയ കേസ്: പ്രതികളുടെ തെളിവെടുപ്പ് ആരംഭിച്ചു

കൊയിലാണ്ടി: മാതൃഭൂമി പത്രം ഏജന്റ് ഹരിദാസനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ RSS ജില്ലാ മണ്ഡലം നേതാക്കളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. റിമാന്റിൽ കഴിയുന്ന പ്രതികളായ നാലുപേരിൽ 3 പേരെയും കസ്റ്റഡിയിൽ വാങ്ങിയാണ് സി. ഐ. കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ വിവധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
മെയ് 15 പുലർച്ചെ 4.30ന് മേലൂർ ഞാണംപൊയിൽ ഗോപാലൻ കുട്ടി സ്മാരക മന്ദിരത്തിന് സമീപം വെച്ചാണ് പ്രതികൾ കൃത്യം നിർവ്വഹിച്ചത്. ദേശാഭിമാനി പത്രം ഏജന്റ് ഭാസ്‌ക്കരനെ വധിക്കുന്നതിന് വേണ്ടിയാണ് പ്രതികൾ ക്വട്ടേഷൻ ഏറ്റത്. എന്നാൽ ഭസ്‌ക്കരൻ എത്താൻ വൈകിയതിനെ തുടർന്ന് അത് വഴി പത്രവുമായി വന്ന മീത്തലെ വീട്ടിൽ ഹരിദാസൻ പണിക്കരെ ആളുമാറി വെട്ടുകയായിരുന്നു. ശരിരമാസകലം ഗുരുതര പരിക്കേറ്റ ഹരിദാസൻ ഇപ്പോഴും ചികിത്സയിലാണ്.

RSS ജില്ലാ സഹകാര്യവാഹക് മുണ്ടൻകണ്ടി ശ്രീലേഷ്, കീഴരിയൂർ മണ്ഡലം കാര്യവാഹക് സുധീഷ്, പന്തലായനിയിലെ അമൽ, കണ്ണൂർ സ്വദേശി ഷാജി എന്നിവരെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. പ്രതികൾ നിരവധി ക്രിമിനൽ കേസിൽ പ്രതിളാണെന്ന് പോലീസ് പറഞ്ഞു. സീനിയർ സി.പി.ഒ. പ്രദീപ്, സി.പി.ഒ. രഞ്ജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

