KOYILANDY DIARY.COM

The Perfect News Portal

മദ്യപിച്ച്‌ പൂസായി കൊക്കയിലേക്ക് വീണു; യുവാക്കള്‍ക്കായി തെരച്ചില്‍ തുടരുന്നു (വീഡിയോ)


മുംബൈ: മദ്യപിച്ച്‌ ഉന്മത്തരായി സാഹസികത കാണിച്ച്‌ അപകടം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ് രണ്ടുയുവാക്കള്‍. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലെ അമ്പോലി പര്‍വത മേഖലയിലാണ് സംഭവമുണ്ടായത്.

പ്രതാപ്, ഇമ്രാന്‍ എന്നിവരാണ് കൊക്കയിലേക്ക് വീണത്. മദ്യപിച്ച്‌ കൊക്കയുടെ വശത്തുള്ള ചെറിയ മതിലിന് മുകളില്‍ ഇരിപ്പുറപ്പിക്കാനുള്ള ശ്രമം ഇവര്‍ നടത്തി. എന്നാല്‍ ഇവര്‍ തിരികെയിറങ്ങുകയും ചെയ്തു. പക്ഷേ വീണ്ടുമൊരിക്കല്‍കൂടി ഇതിന് ശ്രമിച്ച്‌ യുവാക്കള്‍ കൊക്കയിലേക്ക് പതിച്ചു.

കൂട്ടത്തിലുണ്ടായിരുന്നവര്‍തന്നെയാണ് ഇതിന്റെ വീഡിയോ പകര്‍ത്തിയതും. പ്രതാപും ഇമ്രാനും വീഴുന്നതുവരെ ആരും അവരെ കൃത്യത്തില്‍നിന്ന് വിലക്കിയിരുന്നില്ല. താഴേക്കുവീഴുമ്ബോഴും ഇവരുടെ കയ്യില്‍ മദ്യക്കുപ്പിയുണ്ടായിരുന്നു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കോലാപൂരിലെ ഒരു കോഴിഫാമില്‍ ജോലിചെയ്യുന്നവരാണിവരെന്ന് പൊലീസ് പറയുന്നു.

Advertisements

 

Share news

Leave a Reply

Your email address will not be published. Required fields are marked *