കാട്ടാകടയില്‍ സിപിഐ എം നേതാവിന്റെ വീടിനു നേര്‍ക്ക് ബോംബേറ്

കാട്ടാക്കട : സിപിഐ എം കാട്ടാക്കട ലോക്കല്‍ കമ്മിറ്റിഅംഗവും സിഐടിയു കാട്ടാക്കട ഏരിയ പ്രസിഡന്റുമായ എം ഫ്രാന്‍സിസിന്റെ വീടിനു നേര്‍ക്ക് പെട്രോള്‍ ബോംബേറ്. ചൊവ്വാഴ്ച അര്‍ധരാത്രി 12നാണ് സംഭവം. മൊളിയൂര്‍ സ്റ്റേഡിയത്തിനു സമീപത്തെ വീടിനു നേര്‍ക്കായിരുന്നു ബൈക്കില്‍ എത്തിയ സംഘം ബോംബെറിഞ്ഞത്.
ബോംബ് പൊട്ടിത്തെറിക്കുകയും വീടിന്റെ ജനലിന് തീപിടിക്കുകയും ചെയ്തു. ഫ്രാന്‍സിസും ഭാര്യയും രണ്ടു പെണ്‍കുട്ടികളും ഈ സമയം വീട്ടിലുണ്ടായിരുന്നു. ആളപായമില്ല. അക്രമി സംഘം വീടിനു നേര്‍ക്ക് കല്ലുകളും എറിഞ്ഞു.

ആര്‍എസ്എസ് ആക്രമണത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് സുരക്ഷയ്ക്കായി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു , അത് പിന്‍വലിച്ചതിന് പിന്നാലെയാണ് ബോംബേറ് ഉണ്ടായത്.
Advertisements

