KOYILANDY DIARY

The Perfect News Portal

ഭൂമിയില്‍ നിന്ന് നാലായിരം ദശലക്ഷം പ്രകാശ വര്‍ഷം അകലെ പുതിയ ക്ഷീരപഥം കണ്ടെത്തി; പേര് ‘സരസ്വതി’

പൂണെയിലെ ഇന്‍റെര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ആസ്റ്ററോണോമി ആന്‍റ് ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ക്ഷീരപദത്തിന് ‘സരസ്വതി’ എന്ന് പേര് നല്‍കി. ഭൂമിയില്‍ നിന്ന് നാലായിരം ദശലക്ഷം പ്രകാശ വര്‍ഷം അകലെയാണ് പുതിയ ക്ഷീരപഥം കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍റ് റിസേര്‍ച്ചിലെ പിഎച്ച്‌ഡി വിദ്യാര്‍ത്ഥി ശിശിര്‍ ശങ്ക്യാന്‍, IUCCAയിലെ റിസര്‍ച്ച്‌ ഫെലോ പ്രത്ഥിക്ക് ദാബ്ഡേ തൊടുപുഴ ന്യൂമാന്‍ കോളേജ് വിദ്യാര്‍ത്ഥി ജോ ജേക്കബ്, ജാംഷേഡ്പൂര്‍ എന്‍ ഐ ടിയിലെ പ്രകാശ് സര്‍ക്കാര്‍ എന്നിവരുടെ സംഘമാണ് വലിയ സൂപ്പര്‍ക്ലസ്റ്റര്‍ ഗാല്കസികളുടെ ഇനത്തില്‍പ്പെടുന്ന ഈ പുതിയ ക്ഷീരപഥത്തെ കണ്ടെത്തിയത്.

അമേരിക്കന്‍ ആസ്റ്റ്ട്രോണോമിക്കല്‍ സോസൈറ്റിയുടെ ആസ്ട്രോഫിസിക്കല്‍ ജേര്‍ണല്‍ ഇവരുടെ കണ്ടുപിടുത്തം പ്രസിദ്ധീകരിക്കുകയും ചെയ്തു. 600 ദശലക്ഷം പ്രകാശവര്‍ഷംവരെ പരന്നു കിടക്കുന്നതാണ് സരസ്വതിയെന്ന് ഗവേഷകരില്‍ ഒരാളായ ശങ്ക്യാന്‍ പറയുന്നു. സരസ്വതിയില്‍ രണ്ട് കോടി നക്ഷത്രങ്ങളുണ്ടെന്നാണ് കണക്ക്. വിവിധ ഗ്യാലക്സികളെ ബന്ധിപ്പിക്കുന്ന ഗുരുത്വാകര്‍ഷണ ചരടും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *