വ്യാപാരികള്‍ വില്‍പ്പന നികുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കൊയിലാണ്ടി: ജി.എസ്.ടി.യിലെ അപാകത പരിഹരിക്കുക, വ്യാപാരികളോടുള്ള ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി വില്‍പ്പന നികുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ജില്ലാ സെക്രട്ടറി വി.ജി. ബാലന് ഉദ്ഘാടനം ചെയ്തു. വി. പ്രസന്നന് അധ്യക്ഷത വഹിച്ചു. വാഴയില്‍ ഇബ്രാഹിം ഹാജി, മൂസ മണിയോത്ത്, കെ. നാരായണന് നായര്‍, കെ.കെ. രാജീവന്, സൗമിനി മോഹന്‍ദാസ്, ഷംസുദ്ദീന് കന്മന, അബ്ദുള്‍ ഷൂക്കൂര്‍, ബാലറാം പുതുക്കുടി എന്നിവര്‍ സംസാരിച്ചു.

