പാലക്കുളം മുതൽ കൊയിലാണ്ടി വരെ ദേശീയപാത തകർന്നു: ജനം ദുരിതത്തിൽ

കൊയിലാണ്ടി: ദേശീയപാതയില്‍ പാലക്കുളം മുതല്‍ കൊയിലാണ്ടിവരെ റോഡിലെ കുഴികള്‍ അപകട ഭീഷണിയുയര്‍ത്തുന്നു. ചിലയിടങ്ങളില്‍ വളരെ ആഴമേറിയ കുഴികളാണ് രൂപംകൊണ്ടത്. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. ഇരുചക്രവാഹനക്കാരാണ് കുടുതലായും അപകടത്തില്‍പ്പെടുന്നത്.
ഒരു മാസം മുമ്പ് പാലക്കുളം മുതല്‍ കൊയിലാണ്ടിവരെ റോഡില്‍ അറ്റകുറ്റപ്പണി നടത്തി കുഴികള്‍ അടച്ചിരുന്നു. ഇത് പൂര്‍ണമായി തകര്‍ന്നിരിക്കയാണ്. അശാസ്ത്രീയമായ രീതിയിലാണ് അറ്റകുറ്റപ്പണി നടത്തിയതെന്ന് പരക്കെ ആക്ഷേപമുണ്ട്.

