പേരാമ്പ്രയില്‍ ശുചിത്വ ഹര്‍ത്താല്‍ നടത്തി

പേരാമ്പ്ര: പേരാമ്പ്രയില്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിന്‍ നഗര ശുചീകരണത്തിന്റെ ഭാഗമായി ശുചിത്വ ഹര്‍ത്താല്‍ നടത്തി. ജനപ്രതിനിധികളും വ്യാപാരികളും നാട്ടുകാരും ഒത്തുചേര്‍ന്ന് പട്ടണത്തിലെ ഓവുചാലും പരിസരവും വൃത്തിയാക്കി. രാവിലെ കടകള്‍ അടച്ചിട്ട് വ്യാപാരികള്‍ ശുചീകരണത്തില്‍ പങ്കാളികളായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍, വി.കെ. പ്രമോദ്, ലതിക, പേരാമ്പ്ര മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ബാബു, ജനറല്‍ സെക്രട്ടറി ഒ.പി. മുഹമ്മദ്, എം.കെ. സലീം, ശശീന്ദ്രന്‍ കീര്‍ത്തി, ബി.എം. മുഹമ്മദ്, സി.എം. അഹമ്മദ്കോയ തുടങ്ങിയവരും വിദ്യാര്‍ഥികളും പങ്കെടുത്തു.

