KOYILANDY DIARY

The Perfect News Portal

മരക്കൊമ്പ്‌ മുറിഞ്ഞുവീണ്‌ ക്ഷേത്രമതിലും കവാടവും തകര്‍ന്നു

കക്കട്ടില്‍: കനത്തമഴയില്‍ മരക്കൊമ്പ്‌ മുറിഞ്ഞുവീണ്‌ കുന്നുമ്മല്‍ ഭഗവതിക്ഷേത്രത്തിന് മുന്‍വശത്തെ മതിലും കവാടവും പൂര്‍ണമായും തകര്‍ന്നു. ആളപായമില്ല. ക്ഷേത്രദര്‍ശനം നടത്തി പുറത്തിറങ്ങിയ അരൂര്‍ സ്വദേശികളായ മഞ്ജിമയും അശ്വിനിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ക്ഷേത്രത്തിന് മുന്‍വശത്തെ ആല്‍മരത്തിന്റെ കൊമ്പ്‌
പൊട്ടിവീണത്. വൈദ്യുതക്കമ്പികളും തകര്‍ന്നു. നൂറുകണക്കിന് ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന ക്ഷേത്രത്തില്‍ ഭാഗ്യത്തിനാണ് വന്‍ദുരന്തം ഒഴിവായത്. മതിലിനടുത്ത് നിര്‍ത്തിയിട്ട സ്കൂട്ടറിന് തകരാര്‍ സംഭവിച്ചു. അരൂര്‍-തീക്കുനി റോഡിലൂടെയുള്ള വാഹനഗതാഗതവും സ്തംഭിച്ചു.

ചേലക്കാട് നിന്നെത്തിയ സ്റ്റേഷന്‍ ഓഫീസര്‍ കെ. സദാനന്ദന്റെയും ലീഡിങ് ഫയര്‍മാന്‍ ദിലീപന്റെയും നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സും കുറ്റിയാടി പോലീസും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുന്നുമ്മല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് കെ.ടി. രാജനടക്കമുള്ളവരും സ്ഥലത്തെത്തി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *