യുവമോര്‍ച്ച നേതാക്കളുടെ കളളനോട്ടടി കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

തൃശൂര്‍: യുവമോര്‍ച്ച നേതാക്കളുടെ കളളനോട്ടടി കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ് പി ഫിറോസ് എം ഷഫീഖ് അന്വേഷിക്കും. കള്ളനോട്ടടിയില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന സുചനയെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. കള്ളനോട്ടടി കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ബിജെപി പ്രവര്ത്തകന് ഏരാച്ചേരി രാജീവിനെ അറസ്റ്റു ചെയ്തിരുന്നു. മണ്ണൂത്തിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ശ്രീനാരായണപുരത്തെ യുവമോര്‍ച്ച നേതാവും ബിജെപി അഞ്ചാംപരത്തി ബൂത്ത് സെക്രട്ടറിയുമാണ് രാഗേഷ് ഏരാശേരി. ബിജെപിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പണം വാരിയെറിയുന്നത് ഇവരാണ്. ബിജെപി ഉന്നതനേതാക്കളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്.

