KOYILANDY DIARY.COM

The Perfect News Portal

ഐക്യരാഷ്ട്രസഭയുടെ ലോക ഭഷ്യ പദ്ധതിയിലേക്ക് കേരളത്തെ തെരഞ്ഞെടുത്തു

തിരുവനന്തപുരം> ഐക്യരാഷ്ട്രസഭയുടെ ലോക ഭഷ്യ പദ്ധതിയിലേക്ക് കേരളത്തെ തെരഞ്ഞെടുത്തായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ലോകമെങ്ങുമായി പട്ടിണിക്കെതിരെ പൊരുതുന്ന വലിയ സംഘടനയാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം എന്ന ലോക ഭഷ്യപദ്ധതി.

കേരളത്തെ പട്ടിണി രഹിത സംസ്ഥാനമാക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് സംഘടന സാങ്കേതിക സഹായം നല്‍കും. കേരളം ഇതുവരെ വിഭ്യാഭ്യാസ, ആരോഗ്യ, ശുചിത്വ മേഖലകളില്‍ കൈവരിച്ച നേട്ടമാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ഇടയാക്കിയത്.

പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുള്ള പദ്ധതിക്കായി സംസ്ഥാനത്തെ വിവിധ വകുപ്പുകളുമായി യോജിച്ചുള്ള പ്രവര്‍ത്തനത്തിന് ഐക്യരാഷ്ട്രസഭ സഹായം നല്‍കും. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് സംസ്ഥാന പ്ളാനിങ് ബോര്‍ഡായിരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *