KOYILANDY DIARY.COM

The Perfect News Portal

കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുന്ന കൊയിലാണ്ടി സ്വദേശികളുടെ വാഹനം അപകടത്തിൽപെട്ടു

കണ്ണൂർ: ഇരിട്ടി കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊയിലാണ്ടി കുറുവങ്ങാട് സ്വദേശികൾ സഞ്ചരിച്ച വാഹനം ചെങ്കൽ കയറ്റി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 24 ഓളം പേർക്ക് പരിക്ക്. 4 പേരുടെ നില ഗുരുതരം ഇവരെ ഇരിട്ടി സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നത് വിളക്കോട് ഉവ്വാ പള്ളിക്ക് സമീപം.

കൊയിലാണ്ടി കുറുവങ്ങാട് മാവിൻ ചുവട്‌ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇന്നുച്ചയ്ക്ക് ക്ഷേത്ര ദർശനത്തിനു ശേഷം നാട്ടിലേക്കു തിരിച്ച സംഘം സഞ്ചരിച്ച KL:59 /8587 ടെമ്പോ ട്രാവലർ ഇരിട്ടിക്കടുത്ത് വിളക്കോട് ഉവ്വാ പള്ളിക്കടുത്തു വെച്ച് ചെങ്കല്ലു കയറ്റി വരികയായിരുന്ന KL59. CL3626 ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടി യുടെ ആഘാതത്തിൽ തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം എതിർദിശയിലേക്ക് തെന്നി നീങ്ങുകയായിരുന്നു.
ട്രാവലറിന്റെ മുൻഭാഗം പുർണ്ണമായും തകർന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിട്ടി ഫയർഫോഴ്സും മുഴക്കുന്ന്, പോലീസ് പ്രിൻസിപ്പിൾ എസ്.ഐ.രവീന്ദ്രൻ എ എസ്.ഐമാരായ ജോസഫ്, പ്രസാദ്, CP0 സുമേഷ്, സുജിത്ത് എന്നിവരും ഇരിട്ടി പോലീസ് സംഘവും നാട്ടുകാരുമാണ് വാൻ വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കനത്ത മഴയിൽ ട്രാവലർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു.

Advertisements

ടെമ്പോ ട്രാവലർ ഡ്രൈവർ കൊയിലാണ്ടി സ്വദേശി ശ്രീജേഷ് (34) ഉൾപ്പെടെ 4 പേരുടെ നില ഗുരുതരമാണ്. സ്വാമിനാഥൻ കരിമ്പനക്കുനി (41) ഭാര്യ ദീപ (35) മക്കളായ ശ്രീ ദീപ് (8) ശ്രീരാഗ് (11) രഘു കൈതവളപ്പിൽ ( 49) ഭാര്യ വിദ്യ ( 40) ലക്ഷ്മി കൈതവളപ്പിൽ (50) സുധ കൈതവളപ്പിൽ (40, നാരായണി (60), ശശി ചങ്ങലായിൽ (52), സുധാകരൻ ചെറി കമ്പനക്കു നി (44) ശിവദാസൻ പാടിക്കു നി (50), കരുണാകരൻ മാസ്റ്റർ മങ്ങാർക്കുനി (63) ഭാര്യ ജാനു നമണ്യാർക്കുനി (50),ഗോപാലൻ കോഴിക്കുളങ്ങര (59), ശശി കോഴിക്കുളങ്ങര (49) കമലാക്ഷിയമ്മ (69), രമണി(49), രാധ പാടിക്കുനി(45) എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെങ്കൽ ലോറി ഡ്രൈവർ മാട്ടറ സ്വദേശി ജോഷി (36) ലോഡിംഗ് തൊഴിലാളികളായ ഉളിക്കൽ നെല്ലിക്കാംപൊയിൽ സ്വദേശികളായ അജീഷ് (34), അഭിലാഷ് (36) എന്നിവർക്കും പരിക്കേറ്റു.

Share news

Leave a Reply

Your email address will not be published. Required fields are marked *