അനുയാത്രയുടെ ഉദ്ഘാടനം ഡോ. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി നിര്‍വഹിക്കും

തിരുവനന്തപുരം> കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിപാടിയായ അനുയാത്രയുടെ ഉദ്ഘാടനം ഡോ. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി നിര്‍വഹിക്കും. വൈകിട്ട് 3.30 ന് തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍ ഹാളിലാണ് പരിപാടി. അംഗപരിമിതര്‍ക്ക് പ്രാഥമിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുതല്‍ സുസ്ഥിരമായ പുനരധിവാസം തുടങ്ങി നിരവധി ഇടപെടലുകളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സാമൂഹികനീതി വകുപ്പും സാമൂഹിക സുരക്ഷാമിഷനും സംയുക്തമായി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് അനുയാത്ര കാമ്പയിന്‍ നടപ്പാക്കുന്നത്.

മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന് കീഴില്‍ മാജിക് അഭ്യസിച്ച ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉപരാഷ്ട്രപതിക്ക് മുന്നില്‍ മാജിക്ക് അവതരിപ്പിക്കും. ഇവരെ അനുയാത്രയുടെ അംബാസഡര്‍മാരായി പ്രഖ്യാപിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും. പരിപാടിക്കുശേഷം ഉപരാഷ്ട്രപതി ഇന്നുതന്നെ മടങ്ങിപോകും.

